വാഷിംഗ്ടൺ: അമേരിക്കയിൽ 16 വർഷത്തിനിടെ ആദ്യമായി ഒരേ ദിവസം മൂന്ന് വ്യത്യസ്ത സംസ്ഥാനങ്ങളിൽ വധശിക്ഷ നടപ്പാക്കാൻ ഒരുങ്ങുന്നു. അലബാമ, ഒക്ലഹോമ, ടെനിസി എന്നീ സംസ്ഥാനങ്ങളിലാണ് ഈ ആഴ്ച ഒരേ ദിവസം വധശിക്ഷ നിശ്ചയിച്ചിരിക്കുന്നത്.
'എസ്എംഎസ്’ വഴിയും 'വാട്സാപ്’ ലൂടെയും വരും ആ സന്ദേശങ്ങൾ, ക്ലിക് ചെയ്താൽ കീശ കാലിയാകും!അലബാമ ഓഗസ്റ് 13 ന് അഞ്ചു വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ ജെറമി വില്യംസിനെയാണ് മാരകമായ വിഷം നൽകി വധശിക്ഷയ്ക്ക് വിധേയനാക്കുന്നത്.
2003ൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ കാർലോസ് കുസ്റ്റ-റോഡ്രിഗസിനെയാണ് വധിക്കുന്നത്. ഇതിനിടെ, തനിക്ക് മാപ്പ് വേണ്ടെന്ന് കാർലോസ് പരോൾ ബോർഡിനോട് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
1985ൽ നാല് കുട്ടികളുടെ അമ്മയെ കൊലപ്പെടുത്തിയ കേസിൽ ആന്റണി ഹൈൻസിനെയും വധശിക്ഷയ്ക്ക് വിധേയനാക്കും. 2010ൽ ഒഹായോ, ടെക്സസ്, ലൂസിയാന എന്നീ സംസ്ഥാനങ്ങളിൽ ഒരേ ദിവസം വധശിക്ഷ നടപ്പാക്കിയതിന് ശേഷമുള്ള ആദ്യ സംഭവമാണിത്.